പാലക്കാട്: അരിയിൽ ഷുക്കൂർ കൊലപാതക കേസിലെ പ്രതി ടി.വി.രാജേഷിന് പാലക്കാട്ടെന്താ കാര്യം എന്ന് ചോദിച്ചിട്ട് മതി ഒരു കേസിലും പ്രതിയല്ലാത്ത ഫെനിയുടെ കാര്യം തിരക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട്ട് കാല് കുത്തിക്കില്ല എന്ന സി പി എമ്മിൻ്റെ വെല്ലുവിളിയെ ഏറ്റെടുത്ത് പാലക്കാട്ടെത്തിയ വി.ഡി.സതീശൻ പത്രസമ്മേളനവും നടത്തി രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രചാരണ പരിപാടിയിലും പങ്കെടുത്തു. സ്വന്തം പാർട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയി ഒളിക്യാമറ വച്ച വൃത്തികെട്ടവൻമാരാണ് സി പി എം കാർ. വണ്ടിയിൽ കൊണ്ടുവന്ന് കഞ്ചാവ് വയ്ക്കാനും മടിക്കാത്ത തരം വൃത്തികെട്ടവൻമാരാണ് ആ പാർട്ടിയിലുള്ളത്. രാഹുൽ എന്തിനാണ് ഹോട്ടലിൽ മീറ്റിങ് വച്ചത് എന്നാണ് സി പി എം ചോദിക്കുന്നത്. എന്തിനാണ് രാഹുൽ കോഴിക്കോട് പോയതെന്നും ചോദിക്കുന്നു. സി പി എം കാരോട് ചോദിച്ചിട്ടല്ല മീറ്റിങ്ങ് കൂടുന്നതും കോഴിക്കോട് പോകുന്നതും. നുണ പരിശോധന നടത്തണമെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രടറിക്ക് നിർബന്ധമുണ്ടെങ്കിൽ നേരേ ക്ലിഫ് ഹൗസിൽ പോയി പിണറായി വിജയനെ നുണ പരിശോധന നടത്തുന്നതാകും നല്ലത്. ആദ്യം സി പി എം ഉം അവരുടെ സ്ഥാനാർത്ഥിയും തമ്മിൽ ഈ പാതിരാ നാടകത്തെ കുറിച്ചു അഭിപ്രായത്തിൽ ഒരു നിലപാട് സ്വീകരിക്ക്. രണ്ടും രണ്ട് വഴിക്കാണ്. ഒരു മന്ത്രിയാണ് പതിരാനാടകത്തിന് കാരണമായ ഫോൺ വിളിച്ചത്. മന്ത്രിയുടെ അളിയനാണ് വേറൊരു കഥാപാത്രം. കായസഞ്ചിയിലും തക്കാളിപ്പെട്ടിയിലും തുണി പൊതിഞ്ഞല്ല എല്ലാരും ഹോട്ടലിൽ താമസിക്കാൻ വരുന്നത്. 24 മണിക്കൂർ നേരത്തേ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടു. ആരൊക്കെബാഗുമായി വരുന്നുണ്ടെന്ന് കാണാമല്ലോ . ഫെനി എന്തിനാണ് പാലക്കാട്ട് വരുന്നത് എന്നതാണ് അവൻമാരുടെ ചോദ്യം. ഫെനി ഒരു കേസിലും പ്രതിയല്ല. ഫെനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഫെനി എന്തിനാണ് പാലക്കാട്ട് വരുന്നതെന്ന് ചോദിക്കുന്നവരോട് തിരിച്ച് ഒരു ചോദ്യം ചോദിക്കേണ്ടതാണ്. അരിയിൽ ഷുക്കൂറുനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ടി.വി.രാജേഷ് എന്തിനാണ് പാലക്കാട്ട് വന്നതെന്ന് ചോദിച്ചാൽ ഉത്തരം സി പി എം പറയേണ്ടി വരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
Why did TV Rajesh, the accused in Ariil Shukur murder case, come to Palakkad? V.D. Satishan.